തിരുവനന്തപുരം: സുനില്‍ കനഗോലുവിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. 'കേരളത്തിലെ യുഡിഎഫ് ഒരു ഇലക്ഷൻ ഇവന്റ്മാനേജ്‌മെന്റ് തലവനെ, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാൻ വേണ്ടി കൊണ്ടുവന്നിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തു എന്ന് ലോകം മുഴുവൻ അറിയുന്ന ബിജെപിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ബിജെപിക്ക് സിംഗിള്‍ മെജോറിട്ടി കിട്ടിയാണ്. അതിലേക്ക് എത്തിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഈ കാനഗോലു.
2017 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കി ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് സുനില്‍ കനഗോലു.
യോഗി ആദിത്യനാഥിന്റെ ചെവിയില്‍ മന്ത്രിച്ചു കൊടുത്തു അധികാരത്തില്‍ വരണമെങ്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകണം, വര്‍ഗീയ ധ്രുവീകരണങ്ങള്‍ ഉണ്ടാകണം. മുസഫര്‍ നഗര്‍ കലാപം പോലെയുള്ള ഉത്തര്‍ പ്രദേശിലെ കലാപങ്ങള്‍ നമ്മുടെ മുൻപിലുണ്ട്.
പാവപ്പെട്ട മുസല്‍മാനെയും ക്രൈസ്തവനെയും ഇരയാക്കി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ വ്യക്തിയാണ് സുനില്‍ കനഗോലു. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ല. ആ സുനില്‍ കനഗോലുവിനെയാണ് കെപിസിസി യുടെ നിര്‍വ്വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഇരുത്തിയിട്ടുള്ളത്.
ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഇങ്ങനെ ഈ വിഷയത്തെ കാണുന്നു. എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം?
തലയില്‍ വെള്ളത്തൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട ഒന്നും അറിയാത്ത മുസല്‍മാൻമാര്‍, ക്രിസ്തുമസ് ആഘോഷിച്ചതിന് അക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാര്‍. അവരെ ആക്രമിക്കാൻ വേണ്ടി എല്ലാ ഉപദേശവും നല്‍കി, അതിനു നേതൃത്വം കൊടുക്കാൻ ബിജെപിയെ സജ്ജമാക്കിയ സുനില്‍ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉപദേഷ്ടാവ്.
ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോള്‍ അത് ഏറ്റുപിടിക്കാൻ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം.
രണ്ട്, കേരളത്തിലെ ഗവര്‍ണറുടെ ഓഫീസ് ആണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെയും ആര്‍എസ്സിന്റെയും രാഷ്ട്രീയം പയറ്റാൻ വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഓഫീസ്, അത് കെപിസിസി ഓഫീസ് ആണ്. ഈ മൂന്ന് ഓഫീസുകള്‍ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാൻ പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശിലും, മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത അധികാര കസേരയില്‍ ബിജെപിയെ ഇരുത്തിയ സുനില്‍ കനഗോലു അല്ല, അതിലും വലിയ കൊലു വന്നാലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കുതിച്ച് തന്നെ മുന്നോട്ട് പോകും. അതിനു ജനങ്ങള്‍ കൂടെയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.