കണ്ണൂർ :മധ്യവയസ്കന് വീട്ടില്‍ വെട്ടേറ്റ് മരിച്ചു. സംഭവത്തില്‍ സഹോദരന്റെ മകന് അറസ്റ്റില്‍. കൊതേരി മിച്ചഭൂമി വണ്ണാത്തിക്കുന്നില് പി.വി. ഗിരീഷ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ ജ്യേഷ്ഠസഹോദര പുത്രന് ഷിഗിലിനെ (29) മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാവിലെ രണ്ടുപേരും തമ്മില്‍ മട്ടന്നൂരില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് വൈകുന്നേരം ഷിഗില്‍ കൊതേരിയിലെ ഗിരീഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ വീടിന്റെ വാതില്‍ അടച്ചതുകണ്ട് സമീപത്തെ കുടുംബവീട്ടിലാണ് ഷിഗില്‍ ആദ്യമെത്തിയത്.
ഗിരീഷിനെ ആക്രമിക്കുമെന്ന് അവിടെ നിന്ന് പറഞ്ഞിരുന്നു. ഈ ശബ്ദം കേട്ട് ഗിരീഷ് പുറത്തിറങ്ങിയപ്പോള്‍ ഷിഗില്‍ ആയുധം കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഗിരീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്ന്നെത്തിയ ഷിഗില്‍ മുറിക്കുള്ളിലിട്ട് വീണ്ടും വെട്ടി.
ഗിരീഷിന്റെ സഹോദരന് തടയാന്‍ ശ്രമിച്ചെങ്കിലും അയാളെയും ആക്രമിക്കാനൊരുങ്ങി. ഗിരീഷിന്റെ അമ്മക്കും പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.