വെറുംവയറ്റില്‍ കഴിക്കാൻ 'ബെസ്റ്റ്' ഭക്ഷണങ്ങള്‍ എന്താക്കെയെന്നറിയാം,,

ആരോഗ്യകരമായ ഭക്ഷണരീതിയാണ് എപ്പോഴും നമ്മുടെ അടിത്തറ. ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണം- അഥവാ ബ്രേക്ക്ഫാസ്റ്റ് ആകട്ടെ ഇതില്‍ തന്നെ ഏറ്റവും പ്രധാനമാണ്.കാരണം ദീര്‍ഘനേരം ഭക്ഷണപാനീയങ്ങളേതുമില്ലാതെ വ്രതത്തിന് സമാനമായി നാം കടന്നുപോയിരിക്കുകയാണ്. ഇതിന് ശേഷം കഴിക്കുന്ന ഭക്ഷണമാണ്.

വയറ്റില്‍ നേരത്തെയുണ്ടായിരുന്ന ഭക്ഷണമെല്ലാം ദഹിച്ചുപോയിരിക്കും. അങ്ങനെ വയര്‍, അക്ഷരാര്‍ത്ഥത്തില്‍ 'വെറുംവയര്‍' ആയിട്ടായിരിക്കും മിക്കപ്പോഴും രാവിലെകളിലുണ്ടാകുന്നത്. 

ഈ സമയത്ത് നാം ആരോഗ്യകരമായ ഭക്ഷണമേ ബോധപൂര്‍വം തന്നെ തെരഞ്ഞെടുത്ത് കഴിക്കാവൂ. ഇത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാവുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വെറുംവയറ്റില്‍ ആദ്യം കുറഞ്ഞത് ഒരു ഗ്ലാസ് ഇളംചൂടുവെള്ളമെങ്കിലും കഴിക്കണം. വെള്ളത്തിലേ നാം ദിവസം തുടങ്ങാവൂ. ഇത് വളരെ നിര്‍ബന്ധമാണ്. ഇതിന് ശേഷം മാത്രം ഖരപദാര്‍ത്ഥങ്ങള്‍ കഴിക്കാം. 

ഒന്ന്...

പപ്പായ ആണ് ഇത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണം. പഴുത്ത പപ്പായ ആണ് ഇങ്ങനെ കഴിക്കേണ്ടത്. നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നൊരു വിഭവം ആണ് പപ്പായ. ഇങ്ങനെ വയര്‍ 'ക്ലീൻ' ആക്കാനും, ദഹനം മെച്ചപ്പെടുത്താനും, സ്കിൻ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം പപ്പായ സഹായിക്കുന്നു. ഇതില്‍ കലോറി കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഏറെ അനുയോജ്യമായ ഭക്ഷണമാണിത്. 

രണ്ട്...

നട്ട്സും വെറുംവയറ്റില്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. രാത്രിയില്‍ കുതിര്‍ത്തുവച്ച ബദാം രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്. അതുപോലെ വാള്‍നട്ട്സും രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഹെല്‍ത്തി ഫാറ്റ്, പ്രോട്ടീൻ, ഫൈബര്‍ എന്നിങ്ങനെയുള് അവശ്യഘടകങ്ങളാണ് ഇതിലൂടെ ശരീരത്തിലെത്തുന്നത്. നമുക്ക് ഊര്‍ജ്ജവും സന്തോഷവും പകരുന്നതിനും ഇവ സഹായിക്കുന്നു. 

മൂന്ന്...

മുട്ടയാണ് രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ആരോഗ്യകരമായ മറ്റൊരു ഭക്ഷണം. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ എന്നിവയാലെല്ലാം സമ്പന്നമാണ് മുട്ട. കുറഞ്ഞ വിലയ്ക്ക് നമുക്ക് ലഭിക്കുന്ന ഏറ്റവും പോഷകപ്രദമായ ആഹാരമാണ് മുട്ട. 

മുട്ടയിലുള്ള അമിനോ ആസിഡുകളും ഹെല്‍ത്തി ഫാറ്റും ഇത് ദിവസം തുടങ്ങുന്നതിന് വളരെ അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. നമുക്ക് ഊര്‍ജ്ജം പകര്‍ന്നുതരാനും ഏറെ സഹായകമാണ് മുട്ട.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !