തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതിനു പിന്നാലെ ഫേസ്ബുക്കില്‍ വെല്ലുവിളിയുമായി രംഗത്തെത്തിയ പൊലീസുകാരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
'മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോള്‍ ഒന്ന് തടഞ്ഞ് നോക്ക്, മറുപടി തരാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് സംഘത്തിലെ പൊലീസുകാരനായ കടയ്ക്കല്‍ സ്വദേശി ഗോപീകൃഷ്ണന് എം.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുമ്മിള്‍ ഷമീര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ആയായിരുന്നു ഗോപീകൃഷ്ണന്റെ വെല്ലുവിളി.
സംഭവം വിവാദമായതോടെ ഗോപീകൃഷ്ണന് കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്. പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് എന്താണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട് പൗരപ്രമുഖര്‍ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മിള്‍ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖര്‍ എന്ന ചോദ്യമുയര്‍ത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുള്പ്പെടെയായിരുന്നു പോസ്റ്റ്. ഗോപീകൃഷ്ണന്റെ കമന്റിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി പറയുമ്പോള്‍ അതിന് മോശമായ ഭാഷയില്‍ ഇയാള്‍ മറുപടിയും കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് സംഘത്തിലെ അംഗമാണെങ്കിലും നവകേരള യാത്രയില്‍ ഗോപീകൃഷ്ണനില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
അതെന്താ ഗോപികൃഷ്ണാ പ്രതികരിച്ചിട്ട് , പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത്?
ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാന്‍ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ 'അകാലത്തില്‍ പൊലിഞ്ഞോ?'കടയ്ക്കല്‍ വരുമ്പോള്‍ സമരം ചെയ്താല്‍ നീ എന്തു ചെയ്യുമെന്നാണ് ?മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തില്‍ ഇനിയുമണ്ടോ ഇത്തരം ശൂര പരാക്രമികള്‍ !
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.