വിട്ടുകൊടുക്കാതെ എസ്‌എഫ്‌ഐ; കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി,,

തേഞ്ഞിപ്പലം: ഗവര്‍ണര്‍ നേരിട്ട് അഴിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്പസിൽ വീണ്ടും ബാനര്‍ കെട്ടി എസ്‌എഫ്‌ഐ.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീണ്ടും ബാനറുകള്‍ ഉയര്‍ത്തി. പോലീസ് സ്ഥാപിച്ച ബാരിക്കോഡുകള്‍ക്ക് മുകളിലാണ് വീണ്ടും ബാനര്‍ ഉയര്‍ത്തിയത്. എസ്.എഫ്.ഐ.യും ഗവര്‍ണറും ഇഞ്ചോടിടിഞ്ച് പോരാട്ടത്തിലായതോടെ സുരക്ഷയൊരുക്കുകയെന്നത് പോലീസിനും കനത്ത വെല്ലുവിളിയായി മാറികഴിഞ്ഞു.

ഗവര്‍ണറുടെ കോലം കത്തിച്ച കത്തിച്ച്‌ എസ്‌എഫ്‌ഐ. ഗവര്‍ണറുടെ ചിത്രമുള്ള പോസ്റ്ററും കത്തിച്ചു. ബാനര്‍ അഴിച്ചാല്‍ വിവരമറിയുമെന്ന് പൊലീസിന് എസ്‌എഫ്‌ഐ മുന്നറിയിപ്പുമുണ്ട്. Dont spit hans and pan parag' എന്ന് ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ റോഡ് എഴുത്തുകളുമായും എസ്‌എഫ്‌ഐ. ഗവര്‍ണര്‍ക്കെതിരെ   കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

രാത്രി ഏഴുമണിയോടെ ഗസ്റ്റ്ഹൗസ് മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍, എസ്.പി.യെ വിളിച്ചുവരുത്തി ബാനര്‍ നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. 

എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തനം ലജ്ജാവഹമെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, ക്യാമ്പസ് എസ്.എഫ്.ഐ.യുടെ കുത്തകയല്ലെന്നും ഓര്‍മിപ്പിച്ചു. കടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് ഗവര്‍ണര്‍ എസ്.എഫ്.ഐ.യ്ക്കും പോലീസിനുമെതിരേ തിരിഞ്ഞത്. തുടര്‍ന്ന് പോലീസ് തന്നെ ബാനറുകള്‍ നീക്കം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !