ഇൻഡോര്‍: അവിഹിതത്തിന്റെ പേരില്‍ ഹോട്ടലുടമയെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തി ദമ്പതികള്‍. മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ ഹോട്ടലുടമയായ രവി താക്കൂര്‍ (42), കാമുകി സരിത താക്കൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂര്‍ച്ചയുളള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ദമ്പതികളായ മംമ്തയും(32), നിതിൻ പവാറും (35) കൃത്യം നടത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.സംഭവം നടന്ന സ്ഥലത്ത് നിന്നും വാളും കത്തിയും പൊലീസ് കണ്ടെടുത്തു. നഗ്നമായ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട സരിതയും പ്രതികളിലൊരാളായ മംമ്തയും സുഹൃത്തുക്കളായിരുന്നു. മംമ്തയാണ് സരിതയെ നിതിന്‍ പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് സരിതയും നിതിനും പ്രണയത്തിലാവുകയായിരുന്നു.
ഇതോടെ മംമ്തയും സരിതയും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി. വിവരമറിഞ്ഞതോടെ മംമ്തയെ സരിതയുടെ കാമുകനായ രവി താക്കൂര്‍ നിതിന്റെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.
ഇതിന്റെ പേരില്‍ നിതിൻ മംമ്തയെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
ശേഷം വീട്ടിലെത്തിയ പ്രതികള്‍ വാളുപയോഗിച്ച് സരിതയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മംമ്ത രവി താക്കൂറിനോട് സരിതയുടെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു.
വീട്ടിലെത്തിയതോടെ രവി താക്കൂറിനെയും ദമ്പതികള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.