പ്രതീക്ഷയുടെയും വേദനയുടെയും ലോകത്തുനിന്നും അയർലണ്ട് മലയാളി ജെസ്സി ജോയ് (33) എല്ലാവരെയും വിട്ടു പിരിഞ്ഞു.

ഡബ്ലിൻ: അയർലണ്ട് മലയാളിയും കൗണ്ടി കെറിയിലെ താമസക്കാരിയുമായ ജെസ്സി ജോയ് (33) പ്രതീക്ഷയുടെയും വേദനയുടെയും  ലോകത്തുനിന്നും  എല്ലാവരെയും വിട്ടു പിരിഞ്ഞു.എറണാകുളം സ്വദേശിനിയാണ്.


അയർലണ്ടിൽ കൗണ്ടി കെറിയിൽ (Bredan Park,Tralee,Co.Kerry) അസുഖം ബാധിച്ചു ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ്, ജെസ്സി ജോയ്  ഇന്ന് രാവിലെ അല്പം മുൻപ് നിര്യാതയായി, 

ജെസ്സി ജോയ് കഴിഞ്ഞ 2 വർഷമായി അയർലണ്ടില്‍ താമസിക്കുന്നു. ജെസ്സി വിവാഹിതയാണ്, കൂടാതെ 7 വയസ്സുള്ള  ഒരു കുഞ്ഞ് പെണ്‍കുട്ടിയുടെ മാതാവും ആണ്. അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയായിരുന്നു.

എന്നാൽ ഭാഗ്യം അവളെ തുണച്ചില്ല.  ജെസ്സിക്ക് ജോലിയ്ക്ക് കയറുന്നതിനു  ഒരാഴ്ച മുമ്പ് സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തി, നിർഭാഗ്യവശാൽ അവൾ  അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിൽ ചികില്സയിലായിരുന്നു. 

ഗുരുതരാവസ്ഥയിലായിരുന്ന ജെസ്സിയ്ക്ക് മലയാളികൾ ഉൾപ്പടെ  എല്ലാ സഹായവും ചെയ്‌തിരുന്നുവെങ്കിലും ഇന്ന് പ്രിയ ജെസ്സി മകളെയും ഭർത്താവ് പോളിനെയും മറ്റത്തിൽ. തനിച്ചാക്കി  എല്ലാവരെയും വിട്ടുപിരിഞ്ഞു.

എറണാകുളം സ്വദേശി പോൾ കുര്യൻ മറ്റത്തിലിന്റെ ഭാര്യയാണ്,   രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയി, ലിസി ജോയി എന്നിവരാണ് മാതാപിതാക്കൾ. ജോസി ജോയി ഏക സഹോദരനും. നാട്ടിൽ മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ ആണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.

സംസ്‌കാര ശുശ്രുഷകൾക്കും നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനും ദയവായി സഹായിക്കുക.

Fund raiser for funeral service

We are absolutely devastated by Jessy’s passing and are struggling to find the funds to cover the cost of funeral and repatriation, Read more here👉 https://gofund.me/d5b06efb

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !