പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പുതിയ ചിത്രമാണ് സലാര്‍. സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസെത്തുന്ന ചിത്രം എന്നതാണ് പ്രധാനപ്പെട്ട ഒരു ആകര്‍ഷണം.
ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. വമ്പൻ പ്രമോഷണാണ് ചിത്രത്തിനായി നടത്തുന്നത്. നടൻമാരായ പ്രഭാസിനെയും പൃഥ്വിരാജിനെയും സലാറിന്റെ സംവിധായകൻ പ്രഭാസിനെയും എസ് എസ് രാജമൗലി അഭിമുഖം ചെയ്യുന്നതാണ് എന്നതാണ് പുതിയ അപ്ഡേറ്റ്.
സംവിധായകൻ എസ് എസ് രാജമൗലി ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പൃഥ്വിരാജുമായും പ്രഭാസുമായും പ്രശാന്ത് നീലുമായും നടത്തിയ അഭിമുഖം വൈകാതെ പുറത്തുവിടും എന്ന റിപ്പോര്‍ട്ടാണ് ആരാധകരെ വലിയ ആവേശത്തിലാക്കുന്നത്.
കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു.
കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള് കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്.
പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.
സലാര്‍ ഉഗ്രത്തിന്റെ റീമേക്കാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്ന് നിര്‍മാതാവ് വിജയ് കിരങ്‍ന്ദുര്‍ പ്രതികരിച്ചിരുന്നു. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.