ബ്രിട്ടനില്‍ ഡിപ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കാരണം ഡിപ്തീരിയ ബ്രിട്ടനില്‍ വിരളമായിരുന്നു.
ല്യുട്ടനിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഡിപ്തീരിയ എന്ന മാരകരോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. പട്ടണത്തില്‍ വിഗ്മോര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.
രോഗം കൂടുതല്‍ വ്യാപിക്കാതെ തടയാന്‍ UK ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി അവരുടെ ദേശീയ- പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അപകട സാധ്യത വിലയിരുത്തിയ ഏജന്‍സി, രോഗബാധിതനായ കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും കണ്ടെത്തില്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. അതേസമയം, രോഗ ബാധിതനായ കുട്ടി ചികിത്സയിലാണെന്നും, സുഖം പ്രാപിക്കുന്നുണ്ടെന്നും വിഗ്മോര്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
കുട്ടികള്‍ക്ക് അപകട സാധ്യത തീരെ കുറവാണെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ രോഗം വ്യാപകമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കൂടാതെ സംശയം തോന്നിയാല്‍ ഉടനടി മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സാധാരണയായി മൂക്കിനേയും തൊണ്ടയേയും ബാധിക്കുന്ന ബാക്ടീരിയ ബാധയാണ് ഡിപ്തീരിയ. മിക്കവരും അതിനെതിരെ വാക്സിന്‍ എടുത്തവരായതിനാല്‍ ബ്രിട്ടനില്‍ ഡിപ്തീരിയ കേസുകള്‍ കാണപ്പെടുന്നില്ല. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പൂര്‍ണ്ണമായും ഇതിനെതിരെ വാക്സിനേറ്റഡ് അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും നിര്‍ദ്ദേശമുണ്ട്.
Corynebacterium diphtheriae എന്ന ബാക്ടീരിയയുടെ സമ്മർദ്ദം മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ഡിഫ്തീരിയ. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട്, ഹൃദയ താളം പ്രശ്നങ്ങൾ, മരണം വരെ നയിച്ചേക്കാം. ഡിഫ്തീരിയ തടയാൻ ശിശുക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കും വാക്സിനുകൾ ശുപാർശ ചെയ്യുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.