ആറാം ക്ലാസ് വരെ പഠിച്ചു, രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമൊത്ത് ആഡംബര ജീവിതം; തട്ടിപ്പ് കേസില്‍ സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍

ലക്‌നൗ: സോഷ്യല്‍ മീഡിയ താരം തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ ആണ് കഴിഞ്ഞ ദിവസം സരോജിനി നഗര്‍ പൊലീസിന്റെ പിടിയിലായത്..

വ്യാജനോട്ട്, മണിചെയിൻ മോഡല്‍ തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങി ഒൻപത് ക്രിമിനല്‍ കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമുള്ള ഇയാള്‍ ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള അതീജ് സോഷ്യല്‍മീഡിയ റീലുകളിലൂടെയാണ് പ്രശസ്തനാകുന്നത്. തുടര്‍ന്ന് ഈ പ്രശസ്തി തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചതും.

 ധര്‍മേന്ദ്ര കുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അതീജ് അറസ്റ്റിലായിരിക്കുന്നത്. പണം ഇരട്ടിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും അതീജ് വാങ്ങിയത്. 

രണ്ട് ഭാര്യമാര്‍ക്ക് താമസിക്കാൻ രണ്ട് വീടുകള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച്‌ അവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഭാര്യമാരില്‍ ഒരാള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാൻ വിദേശത്ത് പറക്കാനിരിക്കെയാണ് അതീജിനെ പൊലീസ് വലയിലാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !