യുകെ: നനീട്ടന് മലയാളി നിഷ തോമസ് യുകെയില്‍ നിന്നും യാത്ര പുറപ്പെട്ട് പുലര്‍ച്ചയോടെ വീട്ടിൽ എത്തിയത് അമ്മയുടെ വിയോഗം അറിഞ്ഞാണ്. എന്നാല്‍ മൂന്നു ദിവസം മുന്‍പ് ഭാര്യാ കൈവിട്ടു പോയതറിഞ്ഞു ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന നിഷയുടെ പിതാവിന്റെയും രോഗ നില വഷളാകുകയും ഭാര്യയെ മരണത്തിലും അനുഗമിക്കുകയായിരുന്നു.
മാതാവിന്റെ സംസ്കാരം നിഷ കൂടി എത്തുന്നത് കണക്കിലെടുത്തു 23 നു ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് കുടുംബം നിശ്ചയിച്ചിരുന്നത്. മരണത്തിലും ഒന്നിക്കുന്ന അപൂര്‍വ ദമ്പതികളായി മാതാപിതാക്കളായ തോമസ് മാത്യു ഭാര്യ ലീലാമ്മ തോമസും ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞതോടെ ഇരുവരുടെയും സംസ്കാരത്തില്‍ പങ്കെടുക്കേണ്ട വിധി നിശ്ചയമാണ് യുകെ മലയാളി നിഷയെ കാത്തിരുന്നത്.
യുകെ മലയാളിയും നനീട്ടനില്‍ നിന്നുള്ള ജിനോ സെബാസ്റ്റിയന്റെ ഭാര്യയാണ് നനീട്ടന് ഹോസ്പിറ്റലില്‍ എക്സ്റേ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിഷ തോമസ്. നിഷയും കുട്ടികളും നാട്ടിലേക്ക് കിട്ടിയ വിമാനത്തില്‍ യാത്ര ആയതിനാല്‍ കൂടെ പോകാന്‍ ഭര്‍ത്താവ് ജിനോയ്ക്ക് കഴിഞ്ഞിരുന്നില്ല. പ്രതീക്ഷിക്കാതെ എത്തിയ ഇരട്ട മരണത്തില്‍ കുടുംബത്തിന് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് നനീട്ടന് മലയാളികള്‍. നനീട്ടന് മലയാളികളുടെ സ്വന്തം സംഘടനാ ആയിരുന്ന കേരള ക്ലബിന്റെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകരായിരുന്നു ജിനോയും കുടുംബവും.
ഇരുവരുടെയും ഭൗതികശരീരങ്ങള്‍ 23 നു രാവിലെ ഒന്‍പത് മണിയോടെ വള്ളിച്ചിറ തടത്തിക്കുഴി വീട്ടിൽ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു. സഹോദരൻ കേരള കോണ്‍ഗ്രസ്(എം) കരൂര്‍ മണ്ഡലം സെക്രട്ടറി ടോം തടത്തികുഴിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.