ഭരണ തലവന് പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നു: രമേശ് ചെന്നിത്തല,,

തിരുവനന്തപുരം: കേരളത്തിലെ ഭരണ തലവന് പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചത്. 

മുഖ്യമന്ത്രിക്ക് ഗവര്‍ണറേടുള്ള വൈരാഗ്യം തീര്‍ക്കാൻ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടി യിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായി. 

ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല.സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണമായും തകര്‍ന്നു .

കോടികള്‍ പൊടിച്ച്‌ നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോള്‍ ക്രിമിനലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയില്‍ വെച്ചാല്‍ മതി. കേരളത്തിൻ്റെ ഭരണ തലവനായ ഗവര്‍ണര്‍ക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയില്‍ കേരള പൊലീസ് വന്ധീകരിക്കപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !