തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂറോ സംബന്ധമായ ചികിത്സയ്ക്കായാണ് യാത്ര. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്രാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന് അറിയിച്ചിരുന്നു. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചത്.
ചികിത്സയ്ക്ക് യാത്ര വേണ്ടിവരുമെന്ന് കെ സുധാകരന് അറിയിച്ചതായി എഐസിസി നേതൃത്വം സ്ഥിരീകരിച്ചു. സുധാകരന് പകരം കെപിസിസി പ്രസിഡന്റ് പദവിയില്‍ ആര്‍ക്കെങ്കിലും പകരം ചുമതല നല്‍കണോയെന്ന് ആലോചിച്ചിട്ടില്ല. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായ ശേഷം മറ്റു കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും എഐസിസി സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.