ആറ്റിങ്ങല്‍: മന്ത്രി ശിവന് കുട്ടിയ്ക്ക് അകമ്പടി പോയ വാഹനം കാറിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി. ശനിയാഴ്ച രാത്രി 8 മണിയോടെ ആലംകോട് ജംഗ്ഷ്നിലാണ് സംഭവം.കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മന്ത്രി ശിവന് കുട്ടിയ്ക്ക് അകമ്പടിയായി പോയ മംഗലപുരം സ്റ്റേഷന്റെ വാഹനമാണ് ആലംകോട് സിഗ്നല്‍ കാത്ത് കിടന്ന കാറിനു പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.
കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സുമയ്യയുടെ കാറിന്റെ പിന്‍വശത്താണ് പൊലീസ് ജീപ്പ് ഇടിച്ചത്. ജീപ്പ് നിര്‍ത്താതെ പോയതിനാല്‍ കാറിലുണ്ടായിരുന്നവര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.