ബന്ധുവായ സ്ത്രീയുടെ മരണം: സിഖ് യുവതിയെ കാനഡയില്‍ അറസ്റ്റ് ചെയ്‌തു,

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നു സംശയത്തിന്റെ പേരില്‍ 28 വയസുള്ള സിഖ് വംശജ പ്രീതി ടീന കൗര്‍ പനേസറിനെ അറസ്റ്റ് ചെയ്തു.ലോവര്‍ മെയിൻലാൻഡ് മേഖലയിലെ ഡെല്‍റ്റ സിറ്റിയിലാണ് കൊല നടന്നതെന്നു പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്തത് ഈ മാസം ആദ്യമായിരുന്നു. ലഭ്യമായ വിവരങ്ങള്‍ വച്ച്‌ അന്വേഷിച്ചപ്പോള്‍ പനേസറിലേക്കു വിരല്‍ ചൂണ്ടുന്ന സൂചനകള്‍ കിട്ടി. ഇരുവരും തമ്മില്‍ കുടുംബ ബന്ധം ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. 

ബ്രിട്ടീഷ് കൊളംബിയയില്‍ വ്യാപകമായി നടക്കുന്ന അധോലോക സംഘട്ടനങ്ങളുമായി ഈ മരണത്തിനു ബന്ധമില്ലെന്നു ഡെല്‍റ്റ പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !