സെക്രട്ടേറിയറ്റില്‍ നിന്ന് പൊലീസ് അംഗബലം സംബന്ധിച്ച ഡിജിപിയുടെ റിപ്പോര്‍ട്ട് കാണാതായി,,

തിരുവനന്തപുരം:  പോലീസ് സ്‌റ്റേഷനുകളുടെ നിലവിലെ അംഗബലം വിശദമാക്കി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ നിന്ന് കാണാതായി..ഇതേത്തുടര്‍ന്ന് പോലീസിന്റെ അംഗബലം പുനര്‍നിര്‍ണയം തുടങ്ങി..

2017ല്‍ 18,229 പേരെ അധികമായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തയച്ചിരുന്നു. കത്ത് തുറന്ന് നോക്കുക പോലും ചെയ്തില്ല എന്നതാണ് അത്ഭുതം. 

അടുത്തിടെ കേരള പൊലീസ് അസോസിയേഷൻ പൊലീസ് സ്റ്റേഷനുകളിലെ ജീവനക്കാരുടെ കുറവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് മുൻ ശിപാര്‍ശ എവിടെയും കാണാനില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിയെ അറിയിച്ചത്.

35 വര്‍ഷം മുൻപ് പ്രവര്‍ത്തിച്ച അതേ ശക്തിയിലാണ് ഇപ്പോള്‍ പോലീസ് സേന പ്രവര്‍ത്തിക്കുന്നത്. 

ഉദ്യോഗസ്ഥരെ പുതിയ ചുമതലകള്‍ ഏല്‍പ്പിച്ചിട്ടും സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനയ്‌ക്കൊപ്പം പോലീസുകാരുടെ അനുപാതം പാലിച്ചിട്ടില്ല. പല പോലീസുദ്യോഗസ്ഥരും പ്രതിദിനം 18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !