ഗുരുതര രോഗനിര്‍ണയത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീണ്ടും അനുമതി,

തിരുവനന്തപുരം : കാൻസര്‍, കിഡ്‌നി, കരള്‍ രോഗങ്ങളും നിര്‍ണയിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പ് നടത്താൻ പാടില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ തിരുത്തി.

തുടര്‍പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞമാസം ചേര്‍ന്ന തദ്ദേശവകുപ്പിന്റെ സംസ്ഥാനതല കോഓര്‍ഡിനേഷൻ കമ്മിറ്റി യോഗമാണ് പ്രത്യേക കാൻസര്‍ പരിശോധനാ ക്യാമ്പ് വേണ്ടെന്നു തീരുമാനിച്ചത്. 

കാൻസര്‍ നിര്‍ണയത്തിനും പരിശോധനയ്ക്കും വ്യവസ്ഥാപിതമായ രീതി ആരോഗ്യ വകുപ്പിനു കീഴില്‍ നിലവിലുള്ളതിനാലും ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പ് ഉപയോഗിച്ച്‌ ക്യാമ്പിന് സമാനമായി പരിശോധന നടക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി നടത്തിയ ഇത്തരം ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !