ഏറ്റുമാനൂര്‍ : എഴുവര്‍ഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി ഭരണം ഇനിയും തുടര്‍ന്നാല്‍ കേരളം പട്ടിണിയിലാകുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാൻ പി.ജെ.ജോസഫ് എം.എല്‍ എ.പറഞ്ഞു.
റബറിന് 250 രൂപ വിലയാക്കും എന്ന എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തവര്‍ കര്‍ഷക വഞ്ചന തുടരുകയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ നടന്ന കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാൻ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.മാത്യു കുഴല്‍നാടൻ എംഎല്‍എ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തി.
ചാണ്ടി ഉമ്മൻ എം.എല്‍ എ, മുൻമന്ത്രി കെ.സി.ജോസഫ്, മുൻ എം.പി. ജോയി എബ്രാഹം, മുൻ എം.എല്‍.എ. ജോസഫ് വാഴയ്ക്കൻ , യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡി.സി.സി പ്രസിഡൻറ്
നാട്ടകം സുരേഷ്, പി.എ.സലിം, ഡോ: ഗ്രേസമ്മ മാത്യു, മുൻസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ലൗലി ജോര്‍ജ് , റ്റി.സി. അരുണ്‍, റ്റി.ആര്‍. മദൻലാല്‍, തമ്പി ചന്ദ്രൻ , ടോമി വേദഗിരി, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, ജെറോയി പൊന്നാറ്റില്‍ ,
ബിനു ചെങ്ങളം, സോബിൻ തെക്കേടം, ജയിസണ്‍ ജോസഫ് , ജി. ഗോപകുമാര്‍, വി.ജെ.ലാലി, പി.എസ്.ജയിംസ്, പി.എം.സലിം, ടോമി പുളിമാൻതുണ്ടം ,അബ്ദുള്‍ സമദ്, കെ.ജി. ഹരിദാസ്, പി.വി. മൈക്കിള്‍ , ബിജു കുമ്ബിക്കൻ, ചിന്തു കുര്യൻ ജോയി, ജയിംസ് പ്ലാക്കിത്തൊട്ടില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.