തിരുവനന്തപുരം: കേരളത്തില്‍ ചങ്ങലയക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.നവകേരളയാത്രക്കിടെ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് മാദ്ധ്യമപ്രവര്‍ത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിൻ്റെ പ്രകടമായ ഉദാഹരണമാണ്.
ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാര്‍ കാണരുതെന്നാണ് കല്‍പ്പന. പ്രതിഷേധക്കാരെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതയ്പ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അക്രമത്തെ ജീവൻരക്ഷാ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകക്കെതിരെ എടുത്ത കേസ് നവകേരളത്തിൻ്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോ? കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.