ഡൽഹി :അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം എംഎസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്നതാണ് ആരാധകരുടെ മുന്നിലുള്ള ചോദ്യം.
ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച താരം ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യം താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ എന്ത് ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് ക്യാപ്റ്റന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.' ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതിനെ പറ്റി ഞാൻ ഇതുവരെയും ചിന്തിച്ചിട്ടില്ല. ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഐപിഎല്ലിന്റെയും ഭാഗമാണ്. ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്കും വലിയ ധാരണയില്ല.
പക്ഷേ ഒരു കാര്യമറിയാം, കുറച്ചു നാള്‍ ഞാൻ സൈനിക സേവനം ചെയ്യും. കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ സാധിച്ചിട്ടില്ല.' .- ധോണി പറഞ്ഞു.
2011ൽ ധോനിക്ക് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചു. ടെറിട്ടോറിയൽ ആർമിയുടെ കീഴിലുള്ള ലെഫ്റ്റനന്റ് കേണലാണ് ധോണി. 2019ല്‍ ധോണി കശ്മീരില്‍ സൈനിക സേവനം അനുഷ്ഠിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.