കരിങ്കൊടി കണ്ടാല്‍ ഗവര്‍ണര്‍ വീണ്ടും കാറില്‍ നിന്നിറങ്ങുമെന്ന ആശങ്ക: ആരിഫ് മുഹമ്മദ് ഖാൻ്റെ റൂട്ട് മാറ്റി പോലീസ്.,

'തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും എസ്.എഫ്.ഐയുടെതടക്കം പ്രതിഷേധവും കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാരപഥത്തില്‍ മാറ്റംവരുത്തി പൊലീസ്.വെള്ളയമ്പലം, പാളയം വഴി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് പകരം രാജ്‌ഭവനില്‍ നിന്നും കുറവൻകോണം, കുമാരപുരം വഴിയാണ് ഇത്തവണ ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലെത്തിയത്.

ഗവര്‍ണറുടെ പതിവ് വഴിയായ പാളയം-ജനറല്‍ ആശുപത്രി റോഡില്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാജ്ഭവനിലേക്ക് മടങ്ങുംവഴിയും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനുമുൻപ് വിമാനത്താവളത്തില്‍ വച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ സംസാരിച്ചിരുന്നു. എസ് എഫ് ഐ പ്രതിഷേധിച്ചാല്‍ ഇനിയും വാഹനത്തില്‍ നിന്നിറങ്ങി പ്രതികരിക്കുമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഇതിന്പിന്നാലെയാണ് ഇന്ന് പൊലീസ് അദ്ദേഹത്തിൻ്റെ റൂട്ട് മാറ്റിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !