കാലിക്കറ്റ് സര്‍വ്വകലാശാലയിലേത് സാമ്പിള്‍ വെടിക്കെട്ട്, തൃശൂര്‍ പൂരം വരുന്നതേയുള്ളൂ, ഇതിലും വലിയ ഏകാധിപതികളെ എസ് എഫ് ഐ നേരിട്ടിട്ടുണ്ട്; ഷിജുഖാൻ,,

തിരുവനന്തപുരം:  ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ നടത്തിയ പ്രതിഷേധം സാമ്പിള്‍ വെടിക്കെട്ടെന്ന് ഷിജുഖാൻ.

രാഷ്ട്രീയ മാന്യതയും അന്തസുമില്ലാത്ത ആളുകളെ നിയമിക്കാനുള്ളതായി ഗവര്‍ണര്‍ തസ്തിക മാറിയെന്നും, ഭരണ ഘടന മറികടക്കാൻ ആരിഫ് മുഹമ്മദ്‌ ഖാന് അധികാരമില്ലെന്നും ഷിജുഖാൻ പറഞ്ഞു.

നിങ്ങളെ കൊണ്ടുവച്ചവര്‍ തന്നെ നിങ്ങളെ തിരിച്ചെടുത്തുകൊണ്ടുപോകണം. അതായിരിക്കും ഉചിതം.

നിയമവിരുദ്ധതയാണ് ഗവര്‍ണര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. മോദി വന്നാലും കേരളത്തിലെ സര്‍വ്വകലാശാലകള്‍ തലകുനിക്കില്ല. കണ്ണൂര്‍ അഭിമാനമാണ്. അധിക്ഷേപിച്ച നിങ്ങളോട് കാലം കണക്ക് ചോദിക്കും. 

അന്തസുണ്ടെങ്കില്‍ രാജി വച്ച്‌ ഉത്തര്‍പ്രദേശില്‍ തിരികെ പോകണം. ഗവര്‍ണര്‍ അതിരുകടന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ കനത്ത ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നു’, ഷിജുഖാൻ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !