തിരുവനന്തപുരം: ചെന്നൈയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ആഷിഖിന്റെ ഫോണില്‍ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ചില സന്ദേശങ്ങളും ഫൗസിയ കാണാനിടയായി. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഫൗസിയയെ ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ആഷിഖ് തന്റെ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
5 വര്‍ഷം തനിക്കൊപ്പമുണ്ടായിട്ട് ഒടുവില്‍ തന്നെ ചതിച്ചു, അതുകൊണ്ട് തന്റെ കോടതിയില്‍ ശിക്ഷ നടപ്പാക്കിയെന്നായിരുന്നു സ്റ്റാറ്റസിന് അടിക്കുറിപ്പായി ആഷിഖ് എഴുതിയിരുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ടീഷര്‍ട്ട് ഉപയോഗിച്ചാണ് ഫൗസിയയെ ആഷിഖ് കഴുത്തുഞെരിച്ച് കൊന്നത്. നിലവില്‍ കോയമ്ബത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്. ഫൗസിയയുടെ കുടുംബം വൈകാതെ ചെന്നൈയിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.