തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ഐ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനും ജാഗ്രത സമിതി സംഗമവും സംഘടിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവശ്യമായ ബോധവത്കരണം ക്യാമ്പയിന്റെ ഭാഗമായി നടന്നു. ക്യാമ്പയിനിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജാഗ്രത സമിതിസംഗമത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ സി ജെയിംസ് ജാഗ്രത സമിതി സംഗമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഐ സി ഡി എസ് സൂപ്പർവൈസർ മെർലിൻ ബേബി, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ , ജയറാണി തോമസ്കുട്ടി, മാളു ബി മുരുകൻ ,നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.ബീന ഗിരി ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.