തിരുവനന്തപുരം: കേരളത്തിന് ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എന്‍ വാസവന്. തങ്ങളുടെ രക്ഷകനായ മുഖ്യമന്ത്രിയെ കാണാനായി നവകേരള സദസിലേക്ക് ആളുകൾ ഓടിയെത്തുകയാണ്. വി ഡി സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നും വാസവൻ പറഞ്ഞു.
അമ്മമാര്‍ സീരിയല്‍ കാണാന്‍ വന്നിരിക്കുന്നത് പോലെയായിരുന്നു കോവിഡ് കാലത്ത് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കാതോര്‍ത്തിരുന്നത്. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കര്‍മ്മയോഗി കേരളത്തെ സംരക്ഷിക്കാന്‍ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത് എന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.
ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരില്‍ മനുഷ്യന് അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ അതിന്റെ പേരാണ് ഈ കൊച്ചു കേരളം.
മതനിരപേക്ഷതയുടെ സംസ്കാരം പിണറായി സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.