എറണാകുളം :മലയാളികളെ ഞെട്ടിച്ചതും ഏറെ വിഷമിപ്പിച്ചതുമായ മരണമായിരുന്നു സുബി സുരേഷിന്റേത്. താരം അസുഖം കാരണം ആണ് മരിച്ചത് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു.സുബിയെ വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.അതേസമയം സുബി ഇരുപത്തി ഒന്നാം തീയതി രാത്രി തന്നെ മരിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പിറ്റേന്ന് ആയിരുന്നു. പുരോഹിതന്മാര് നടത്തുന്ന ഒരു ആശുപത്രിയാണ് ഇത്.
ബില്ല് ചോദിച്ചിട്ടു തന്നില്ല, കേസ് കൊടുക്കാനും പറ്റാതെ ഉള്ള സ്ഥിതി ആയിരുന്നു എന്നും കുടുംബം പറയുന്നു. സുബി സിസ്റ്ററിന്റെ അടുത്ത് കനക സിംഹാസനത്തിന്റെ കഥ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മരിച്ചത് എന്നും അമ്മ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.