തിരുവനന്തപുരം: സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവന ലവ് ജിഹാദ് ആരോപണത്തിന്റെ പകര്‍പ്പെന്ന് എസ്.എഫ്.ഐ.
ഇതിനെതിരെ ഒരേ മനസ്സോടെയാണ് കേരള ജനത പ്രതികരിച്ചത്. സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആര്.എസ്.എസ് നടത്തിയ ശ്രമത്തിന്റെ മറ്റൊരു പകര്‍പ്പാണ് നാസര്‍ ഫൈസിയുടെ ഇന്നത്തെ പ്രതികരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിന്റെ പക്ഷത്തല്ല. എല്ലാ മതസ്ഥര്‍ക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ക്യാമ്പസുകളില്‍ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്.എഫ്.ഐ.
വിദ്യാര്‍ഥികളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവര്‍ഗീയ ശക്തികള്‍ക്ക് എതിരാണ് എന്നും എസ്.എഫ്.ഐ. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദലിതരെയും വേട്ടയാടുമ്പോൾ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിനെതിരെ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത് എസ്.എഫ്.ഐ ആണ്.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് എ.ബി.വി.പിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്.ഐ.ഒയെയും പോലുള്ള മതവര്‍ഗീയത പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് വിദ്യാര്‍ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.