പാറത്തോട് : കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കേരളാ കോൺഗ്രസ് പാറത്തോട് മണ്ഡലം കൺവെൻഷനിൽ കേരളാ കോൺഗ്രസ് (എം )നിന്നും രാജിവച്ച് പതിനഞ്ചോളം കുടുംബങ്ങൾ പി.ജെ.ജോസഫ് നേത്യത്വം നൽകുന്ന കേരളാ കോൺഗ്രസിലേയ്ക്ക് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് പിസി തോമസിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
അലക്സ് പുതിയ പറമ്പിലിന്റെ നേതൃത്വത്തിൽ റെജി കാര്യവേലി, ജോസ് നെല്ലിമല, വി.ഡി ജോസ് വടക്കേ പറമ്പിൽ, തങ്കച്ചൻ പോത്തമല, സാജൻ തോമസ് കാനപ്പള്ളി, തോമസ് സെബാസ്റ്റ്യൻ കല്ലെടുക്കനാലി, ടോമി കൊച്ചു വീട്ടിൽ, പയസ് തത്തംപള്ളി, ഷൈൻ തോമസ് കാനപ്പള്ളി, സഞ്ജു സാജൻ കാനപ്പള്ളി തുടങ്ങിയവർ അംഗത്വം സ്വീകരിച്ചു.കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വക്കറ്റ് ജോയ് എബ്രഹാം എക്സ് എം.പി. പുതുതായി അംഗത്വം എടുത്തവർക്ക് ഹാരാർപ്പണം നടത്തി പാർട്ടിയിലേക്ക് സ്വീകരിച്ചു .
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.
പാറത്തോട് ബാങ്ക് ഡയറക്ടർബോർഡഗം തോമസുകുട്ടി വാരണം, ജോയ് മുള്ള്കാല, അപ്പച്ചൻ കപ്പലുമാക്കൽ, നോബിൾ ഒറ്റപ്ലാക്കൽ, കുട്ടിയച്ചൻ കടക്കുഴ, തങ്കച്ചൻ ചെന്നയ്ക്കാട്ട് കുന്നേൽ, ചാക്കോച്ചൻ തെക്കേവലിൽ, സാബു പ്ലാപ്പള്ളി, ജോർജുകുട്ടി മഠത്തിനകം മുതലായവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.