ജയ്മി മാത്യു ✍️
പാലാ:ഇരുട്ട് വീണു കഴിഞ്ഞാൽ മദ്യപാനികളുടെയും ഗുണ്ടകളുടെയും ഭീഷണിയുടെ നിഴലിലാണ് പാലാ ജനറൽ ആശുപത്രി.
പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാത്രി കാലങ്ങളിലും ക്രമാതീതമായ തിരക്ക് അനുഭവപ്പെടുന്ന ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരുടെ കുറവുമൂലം ഡോക്ടർ മാരും രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്ന നേഴ്സുമാരും വലയുകയാണ്.ഈ സാഹചര്യത്തിലാണ് അന്ന്യ സംസ്ഥാന തൊഴിലാളികളുടെയും മദ്യപാനികളുടെയും ഭീഷണിയും കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള പദ പ്രയോഗങ്ങളും.പലരും ജനറൽ ആശുപത്രിയിൽ രാത്രി ജോലി ചെയ്യുന്നത് ഭയത്തോടുകൂടിയാണെന്ന് പറയുന്നു.
പലപ്പോഴും മദ്യപാനികൾ നേഴ്സുമാരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാദാസ് അക്രമിയുടെ കുത്തേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട ശേഷം രാത്രി കാലങ്ങളിൽ സർക്കാർ ആശുപത്രികളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു എന്നാൽ ഇന്ന് യാതൊരു സുരക്ഷയുമില്ലാതെയാണ് ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്നത്.
പാല സ്ഥലങ്ങളിലും രാത്രി കാലങ്ങളിൽ സെക്യുരിറ്റി മാർ ഉണ്ടെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അവനവന്റെ തടി സംരക്ഷിക്കുന്ന സമീപനമാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പാല ജനറൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽ സുരക്ഷ വർധിപ്പിക്കാനും ആവശ്യത്തിന് ജീവനക്കരെയും രാത്രിയിലും തുറന്ന് പ്രവർത്തിക്കുന്ന ഫാർമസിയും സർക്കാർ ഉറപ്പ് വരുത്തണമെന്ന് വിവിധ സംഘടന നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.