കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു.
![]() |
ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്നും വിരമിക്കാനുള്ള തന്റെ ആവര്‍ത്തിച്ചുള്ള ആഭ്യര്‍ത്ഥന മാനിച്ചാണ് ഫാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ തന്റെ രാജിക്കത്തിന് അംഗീകാരം നല്‍കിയതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘‘നിങ്ങളിൽ ചിലർക്കെങ്കിൽ അറിയാവുന്നതുപോലെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാൻ താൽപര്യത്തോടെ അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല. ദൈവകൃപയാൽ 2011 മേയ് 29 മുതൽ മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ സിറോ മലബാർ സഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്. 2021 നവംബർ 15ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമർപ്പിച്ചു. എന്റെ രാജിയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും, ഒരു വർഷത്തിനു ശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങള അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. ‘‘അതിനാൽ ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലത്ത് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു: മാർ ആലഞ്ചേരി വ്യക്തമാക്കി
പൗരസ്ത്യ സഭാ നിയമപ്രകാരം മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തിന് ഒഴിവു വരുമ്പോൾ സഭയുടെ കൂരിയ ബിഷപ്പ്, പുതിയ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നതുവരെ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതാണ്.
![]() |
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ |
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വൈകാതെ ചുമതലയേല്‍ക്കും.
![]() |
മാര്‍ ബോസ്‌കോ പുത്തൂർ |
എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരും സ്ഥാനമേല്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.