റാന്നി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍.
റാന്നി ഡിപ്പോയിലെ ഡ്രൈവറായ ഇയാള്‍ ഫോണിലൂടെ പരിചയപ്പെട്ട വെച്ചൂച്ചിറ സ്വദേശിനിയെ വശീകരിച്ച് വിവാഹ വാഗ്ദാനം ചെയ്തശേഷം പലസ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
വിവാഹ വാഗ്ദാനം നല്‍കിയശേഷം നാലുവര്‍ഷമായി യുവതിയുടെ വെച്ചൂച്ചിറയിലെ വീട്ടില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വെച്ചാണ് പീഡിപ്പിച്ചത്. യുവതി ഇന്നലെ സ്റ്റേഷനില്‍ നല്കിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സുരേഷ്. യുവതിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതിയില്‍ രേഖപ്പെടുത്തി.
ശാസ്ത്രീയ പരിശോധനകള്‍ നടത്തി പൊലീസ് തെളിവുകള്‍ ശേഖരിച്ചു. എസ്.സി.പി ഓമാരായ പി.കെ. ലാല്‍, ശ്യാം, അൻസാരി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.