ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതി; കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി 40 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; 13 പേര്‍ അറസ്റ്റില്‍,,,

മുംബൈ: രാജ്യവ്യാപകമായി ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലും മഹാരാഷ്ട്രയിലും എൻ.ഐ.എ നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തു.

താനെ, പുണെ, മിറ ഭയന്ദര്‍ എന്നിവയടക്കം മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കര്‍ണാടകയിലെ നാലിടങ്ങളിലും റെയ്ഡ് നടന്നു. 

താനെയിലെ ഒമ്പത് ഇടങ്ങളിലും പുണെയിലെ രണ്ട് ഇടങ്ങളിലും താനെ റൂറല്‍ 40 ഇടങ്ങള്‍ എന്നിങ്ങനെയാണ് ശനിയാഴ്ച രാവിലെയോടെ റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, കര്‍ണാടക പൊലീസുമായി സഹകരിച്ചായിരുന്നു പൊലീസ് പരിശോധന. താനെയില്‍ നിന്നാണ് 13 പേരെ അറസ്റ്റ് ചെയ്തത്.

അല്‍ഖ്വയ്ദയുമായും ഐ.എസുമായും ബന്ധമുള്ളവര്‍ രാജ്യത്തുണ്ടെന്നും ഇവര്‍ രാജ്യത്ത് തീവ്രവാദസംഘങ്ങള്‍ക്കു രൂപംകൊടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം സമാനമായ കേസില്‍ താനെയില്‍ ഏഴുപേര്‍ക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു. 

ഭീകരവാദ പരിശീലനം നടത്തുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ചുവെന്നാരോപിച്ച്‌ കഴിഞ്ഞ ആഗസ്റ്റില്‍ ആകിഫ് അതീഖ് നാച്ചനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസ് ബന്ധം സംശയിച്ച്‌ അറസ്റ്റിലാകുന്ന ആറാംപ്രതിയാണിയാള്‍. 

മുംബൈയില്‍ നിന്നുള്ള തബിഷ് നാസര്‍ സിദ്ദിഖി, പൂനെയില്‍ നിന്നുള്ള സുബൈര്‍ നൂര്‍ മുഹമ്മദ് ശൈഖ് എന്ന അബു നുസൈബ, അദ്‌നാൻ സര്‍ക്കാര്‍, താനെയില്‍ നിന്നുള്ള ഷര്‍ജീല്‍ ഷെയ്ഖ്, സുല്‍ഫിക്കര്‍ അലി ബറോദാവാല എന്നിവരെയും കഴിഞ്ഞ മാസം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !