യുവാവിന്റെ മുഖത്തേക്ക് മുളക് പൊടി വിതറി ആക്രമണം; പിന്നാലെ കത്തിയുപയോഗിച്ച്‌ മുപ്പതോളം തവണ കുത്തിക്കൊലപ്പെടുത്തി അജ്ഞാതൻ,,

പാറ്റ്ന: ഇരുപതുകാരനെ റോഡരികില്‍ വച്ച്‌ ക്രൂരമായി കൊലപ്പെടുത്തി അ‌ജ്ഞാതൻ. ബീഹാറിലെ നവാഡ നഗരത്തിലായിരുന്നു സംഭവം.

ശിവ്നഗ‌ര്‍ സ്വദേശിയായ രാഹുല്‍ കുമാറിനെ അജ്ഞാതൻ മുപ്പതോളം തവണ കത്തിയുപയോഗിച്ച്‌ കുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

വാരണാസിയില്‍ സ്ഥിരതാമസമാക്കിയ രാഹുല്‍ ഛത്ത് പൂജാഘോഷത്തിന്റെ ഭാഗമായാണ് നവാഡയില്‍ എത്തിയത്. പ്രതി യുവാവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം നടത്തിയത്. ശേഷം പ്രതി രാഹുലിനെ മൂപ്പതോളം തവണ കുത്തുകയായിരുന്നു.

പ്രചരിക്കുന്ന വീഡിയോയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും പോകുന്നത് കാണാം. കൃത്യം ചെയ്തതിനു ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് കൃത്യസമയത്ത് പൊലീസോ ആംബുലൻസോ എത്താതിനെത്തുടര്‍ന്ന് രാഹുലിനെ നാട്ടുകാര്‍ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പ്രതിയെ തിരിച്ചറിയാൻ സമീപത്തുളള മറ്റ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അജയ് പ്രസാദ് അറിയിച്ചു.

പ്രതിക്ക് 35 നും 40നും ഇടയിലേ പ്രായമുളളൂവെന്നാണ് നാട്ടുകാര്‍ നല്‍കിയ മൊഴി. രാഹുലിന്റെ അമ്മ മുൻനഗറിലെ ജയില്‍ ജീവനക്കാരിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !