കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ബുദ്ധികേന്ദ്രം, അനിത കുമാരിയാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ അനിത കുമാരിയുടെ പഴയകാല ചരിത്രങ്ങളടക്കം പുറത്ത് വരുകയാണ്. അനിതയുടെയും ഭര്‍ത്താവ് പത്മകുമാറിന്റെയും ക്രൂരതകള്‍ ഓയൂരില്‍ അവസാനിക്കുന്നതല്ല. അത്തരം വെളിപ്പെടുത്തലാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ കുമാരി നടത്തിയത്.
അനിതയുടെ അച്ഛൻ സുഖമില്ലാതെ കിടക്കുമ്പോള്‍ ചികില്‍സയ്ക്ക് വക കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായി. ഈ സാഹചര്യത്തിലാണ് അനിതാ കുമാരിയുടെ വീട്ടിലേക്ക് അമ്മയുമായി ജലജ കുമാരി എത്തിയത്.
എന്നാല്‍ പണം നല്‍കാതെ പിടിച്ചു തള്ളി, അപമാനിച്ച് അമ്മയെ ഇറക്കി വിട്ടു. പദ്കുമാറും അനിതാ കുമാരിയും കാട്ടിയ ക്രൂരതയില്‍ മകള്‍ അനുപമയും പങ്കാളിയായി എന്ന് ഗിരിജാ ഗോപൻ പറയുന്നു.
തന്ത്രത്തില്‍ സ്വത്തെല്ലാം അനിതാ കുമാരി എഴുതി വാങ്ങി. അച്ഛനില്‍ നിന്നും ആദ്യം ഏഴു സെന്റ് വിറ്റ് പണം വാങ്ങി. അച്ഛന്റേയും അമ്മയുടേയും സംരക്ഷണം ഏറ്റെടുക്കാമെന്ന് പറഞ്ഞായിരുന്നു അത്. അതിന് ശേഷം ബാക്കിയുള്ള ഭൂമിയും വീടും
സ്വന്തം പേരില്‍ എഴുതി എടുത്തു. ഇതോടെ സഹോദരന് കുടുംബ സ്വത്ത് ഒന്നും കിട്ടാതെയായി. അതുകൊണ്ട് തന്നെ മകന് അച്ഛനോടും അമ്മയോടും ദേഷ്യമുണ്ടായി.
ഇതു കൊണ്ടാണ് അച്ഛന് സുഖമില്ലാതെ ആയപ്പോള്‍ ചികില്‍സയ്ക്ക് സഹായം തേടി ചാത്തന്നൂരിലെ വീട്ടില്‍ അമ്മയുമായി വാര്‍ഡ് മെമ്ബര്‍ ഗിരിജാ ഗോപൻ പോയത്. എന്നാല്‍ അമ്മയോട് ഒരു തരി കനിവ് പോലും മകള്‍ കാട്ടിയില്ല.
ചികില്‍സയ്ക്ക് പണം ചോദിച്ച് ചെന്ന ഞങ്ങള്‍ കുറ്റം ചെയ്തത് പോലെയാണ് അവര്‍ പെരുമാറിയത്. പട്ടിയെ തുറന്ന് വിടുമെന്ന് പറഞ്ഞ അനിതാ കുമാരിയും മകളും ക്രിമിനലാണെന്ന് അന്നേ മനസ്സിലായിരുന്നു. പൊലീസിലും കളക്ടര്‍ക്കും എല്ലാം അന്ന് പരാതി നല്കി. ഒരിടത്തു നിന്നും നീതി കിട്ടിയില്ല. ഒടുവില്‍ മകൻ തന്നെയാണ് ചികില്‍സാ ചിലവെല്ലാം നോക്കിയത് എന്ന് ഗിരിജ പറഞ്ഞത്.
ഓച്ചിറയിലെ തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ അനിതാ കുമാരിയെന്ന പത്മകുമാറിന്റെ ഭാര്യയുടെ പ്ലാനിങാണെന്നാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പ്രണയത്തില്‍ വീഴ്ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. അച്ഛന്റെ മരണത്തിന് പോലും അനിത കുമാരി എത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
അനിതകുമാരിയുടെ കുടുംബവീട്ടില്‍ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ശേഷം വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് പത്മകുമാറിനൊപ്പം ഇറങ്ങി പോവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.