കോന്‍ ബനേഗ ക്രോര്‍പതിയില്‍ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി 14 വയസ്സുള്ള മായങ്ക്

ഹരിയാന: ജനപ്രിയ ക്വിസ്, കോന്‍ ബനേഗ ക്രോര്‍പതിയില്‍ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി 14 വയസ്സുള്ള മായങ്ക് ചരിത്രം സൃഷ്ടിച്ചു. 

മായങ്ക്, അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന ഷോയുടെ 15-ാം പതിപ്പില്‍ ഒരു കോടി രൂപയ്ക്കുള്ള 16-ാമത്തെ ചോദ്യത്തിനാണ് കൃത്യമായി ഉത്തരം നല്‍കി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഭീമമായ സമ്മാനം നേടാനുള്ള പോക്കില്‍, ലൈഫ്ലൈനുകളൊന്നും ഉപയോഗിക്കാതെ 3.2 ലക്ഷം നേടിയ മിടുക്കന്‍ 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനായിരുന്നു തന്റെ ആദ്യ ലൈഫ്ലൈന്‍ ഉപയോഗിച്ചത്. മായങ്ക് മികച്ച ഗെയിംപ്ലേ ആയിരുന്നു കാഴ്ച വെച്ചത്. 15 ചോദ്യങ്ങള്‍ക്ക് വിയര്‍ക്കാതെ ഉത്തരം നല്‍കി മായങ്ക് ‘ഒരു കോടി രൂപ’ എന്ന വലിയ ചോദ്യത്തിലെത്തി. 

‘പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ഏത് യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫറാണ്?’ എന്നാണ് മായങ്കിനോട് ചോദിച്ചത്.

നാല് ഓപ്ഷനുകള്‍  എബ്രഹാം ഒര്‍ട്ടേലിയസ്, ജെറാഡസ് മെര്‍കാറ്റര്‍, ജിയോവാനി ബാറ്റിസ്റ്റ ആഗ്‌നീസ്, മാര്‍ട്ടിന്‍ വാള്‍ഡ്‌സീമുള്ളര്‍ എന്നിവയായിരുന്നു. എന്നാൽ മിടുമിടുക്കൻ സംശയം ഒന്നുമില്ലാതെ മാര്‍ട്ടിന്‍ വാള്‍ഡ്‌സീമുള്ളറിന്റെ പേര് പറഞ്ഞു. ഈ ഉത്തരത്തോടെ ഒരു കോടി രൂപ മായങ്ക് സ്വന്തമാക്കി. ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിന് ശ്രമിച്ചെങ്കില്‍ അത് ഉപേക്ഷിച്ചു. 

 ‘നിങ്ങളുടെ അറിവ് മാത്രമാണ് പ്രധാനം,’ യുവ മത്സരാര്‍ത്ഥി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ബച്ചന്‍ മായങ്കിന്റെ മാതാപിതാക്കളോട് അവന്റെ അസാധാരണ പ്രകടനത്തെക്കുറിച്ച് ചോദിക്കുന്നതും പ്രമോയില്‍ കാണിക്കുന്നു. ‘അവന്‍ തന്റെ സ്‌കൂള്‍ അധ്യാപകരെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ക്ലാസ് മുറിയില്‍ അവന്‍ അവരെക്കാള്‍ രണ്ടടി മുന്നിലാണ്,’ അവന്റെ അച്ഛന്‍ തമാശയായി പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മായങ്കിനെ അഭിനന്ദിച്ചു. മതാപിതാക്കള്‍ക്കും അമിതാഭ് ബച്ചനും മായങ്ക് നന്ദി അറിയിച്ചു. ഷോയുടെ നിര്‍മ്മാതാക്കള്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു പ്രൊമോയില്‍ മായങ്ക് മെഗാ സമ്മാനം നേടിയതായി കാണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !