സൗരവാതത്തിന്റെ ഗുണവിശേഷതകള്‍, അടിസ്ഥാന പ്രക്രിയകള്‍, ഭൂമിയില്‍ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാല ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്കുന്നു. ആദിത്യ-എല്‍1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 ല്‍ (എല്‍ 1) എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.Aditya-L1 Mission:
— ISRO (@isro) December 2, 2023
The Solar Wind Ion Spectrometer (SWIS), the second instrument in the Aditya Solar wind Particle Experiment (ASPEX) payload is operational.
The histogram illustrates the energy variations in proton and alpha particle counts captured by SWIS over 2-days.… pic.twitter.com/I5BRBgeYY5
ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി; ആദ്യ ഹിസ്റ്റഗ്രാം ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു
0
ഞായറാഴ്ച, ഡിസംബർ 03, 2023
ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി മുന്നോട്ട്. പേടകത്തിലെ ഏഴ് ശാസ്ത്ര ഉപകരണങ്ങളില്‍ രണ്ടാമത്തേതും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന് അറിയിച്ചു.
ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1-പേടകത്തിന്റെ പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഇസ്രോ. സോളാര്‍ വിന്‍ഡ് ആയോണ് സ്പെക്ട്രോമീറ്റര്‍ (SWIS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ് (ASPEX) എന്നിവയാണ് പ്രവര്‍ത്തനക്ഷമമായത്. പേലോഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി എക്സിലൂടെയാണ് ഇസ്രോ പങ്കുവെച്ചത്.
SWIS പിടിച്ചെടുക്കുന്ന പ്രോട്ടോണ്‍, ആല്‍ഫ കണികകളുടെ എണ്ണത്തിലെ ഊര്‍ജ്ജ വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്ന ഹിസ്റ്റോഗ്രാം ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്. SWIS ന്റെ ദിശാസൂചന കഴിവുകള്‍ സൗരവാത പ്രോട്ടോണുകളുടെയും ആല്‍ഫ കണങ്ങളുടെയും കൃത്യമായ അളവുകള്‍ ലഭ്യമാക്കും.
ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ദൗത്യത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ളതാണ് ഈ ദൗത്യം. ഏഴ് പേലോഡ്സ് ആണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.