കണ്ണൂർ: പയ്യന്നൂരിൽ ആര് എസ് എസ് നേതാവിന്റെ വീടിന് സമീപം സ്ഫോടനം.ധനരാജ് വധക്കേസ് പ്രതി ആലക്കാടന്‍ ബിജുവിന്റെ വീടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.
സി പി ഐ എം പ്രവര്ത്തകന് ധനരാജിനെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പി ബിജുവെന്ന് അറിയപ്പെടുന്ന ആലക്കാടന്‍ ബിജു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബിജുവിന്റെ വീടിന് സമീപം സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വളര്‍ത്ത് നായയുടെ തല തകര്‍ന്നു. പൊലീസ് എത്തുന്നതിന് മുന്‍പേ നായയുടെ ശരീര അവശിഷ്ടങ്ങള്‍ സമീപത്തെ പൊട്ടക്കിണറില്‍ തള്ളി.
പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിര്‍മ്മിച്ച് ഒളിപ്പിച്ച ബോംബ് നായ കടിച്ചപ്പോള്‍ പൊട്ടിയതാകാമെന്നാണ് നിഗമനം. നേരത്തെ രണ്ട് തവണ ബിജുവിന്റെ വീട്ടില്‍ സ്ഫോടനം ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ബിജുവിന്റെ കൈവിരലുകള്‍ തകര്‍ന്നിരുന്നു. 2015 ല്‍ നടന്ന സ്ഫോടനത്തില്‍ ബിജുവിന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.