കാവുംകണ്ടം: യേശുക്രിസ്തുവിന്റെ മംഗളകരമായ ജനനത്തിന് ഒരുക്കമായുള്ള ക്രിസ്തുമസ്സിന്റെ വരവറിയിച്ച് കാവുംകണ്ടം ഇടവകയിൽ ക്രിസ്തുമസ് കരോൾ -"ജിംഗിൾ ബെൽസ് 2023 " ആരംഭിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് കരോൾ ഇടവകയിലെ ജാതി -മത വ്യത്യാസമില്ലാതെ എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും ക്രിസ്തുമസ് സന്ദേശം കൈമാറുകയും ചെയ്യും. "പുൽക്കൂട്ടിൽ നിന്നും പുൽക്കൂട്ടിലേക്ക് " എന്ന ദിവ്യ സന്ദേശം പങ്കുവെച്ചുകൊണ്ട് എല്ലാ ഭവനങ്ങൾ സന്ദർശിച്ച് പ്രത്യേക പ്രാർത്ഥന നടത്തും ഇതോടനുബന്ധിച്ച് ക്രിസ്തുമസ് സമ്മാനവും മധുര പലഹാരവും കൈമാറും.
നാടും നഗരവും ക്രിസ്തുമസിനെ വരവേൽക്കുമ്പോൾ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ക്രിസ്തുമസിനോട നുബന്ധിച്ച് - "ഗ്ലോറിയ 2023" എന്നപേരിൽ വിപുലമായ ക്രിസ്തുമസ് മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്രിസ്തുമസ് കാർഡ് ഡിസൈനിംങ്ങ് മത്സരം, ഉണ്ണീശോയ്ക്കൊരു കത്ത് , പുൽക്കൂട് മത്സരം, പാപ്പാ മത്സരം, നക്ഷത്ര മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.
വികാരി ഫാ. സ്കറിയ വേകത്താനം, സിജു കോഴിക്കോട്ട് ,ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ബിൻസി ഞള്ളായിൽ ,കൊച്ചുറാണി ഈരുരിക്കൽ ,ഡേവീസ് കല്ലറക്കൽ, അഭിലാഷ് കോഴിക്കോട്ട്, ജോജോ പടിഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.