കട്ടപ്പന: സ്വകാര്യ ഫാമിലെ നീന്തൽ കുളത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടത്.
തുടർന്ന് തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ജോയ്സിന്റെ ഭര്‍ത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വിദേശത്തായിരുന്ന ജോയ്സും എബ്രഹാമും കുറച്ചുനാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.