ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് ഏകീകൃത ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ ജിസിസി സുപ്രീം കൗൺസിൽ അനുമതി നൽകി. കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന 44-ാമത് സെഷൻ യോഗത്തിലാണ് തീരുമാനം.
GCC സുരക്ഷാ സഹകരണത്തിന്റെ നേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തിയ കൗൺസിൽ നേതാക്കളായ അവരുടെ മഹത്വങ്ങളുടെയും ഉന്നതരുടെയും മികച്ച നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ, ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പ്രോജക്റ്റ് ജിസിസി വിജയങ്ങളിൽ ചേർത്തിട്ടുള്ള പുതിയ നേട്ടമാണ്.
GCC രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ടൂറിസം വികസനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രിമാരോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ഷെങ്കൻ വിസയുടെ മാതൃകയിലാണ് പുതിയ വിസ.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര നിക്ഷേപത്തിന് മികച്ച അവസരമൊരുക്കുന്നതാണ് പുതിയ തീരുമാനം. ടൂറിസത്തിലൂടെ സാമ്പത്തിക വളർച്ചയും സാധ്യമാകും.
GCC സുപ്രീം കൗൺസിൽ ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളെ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ ഈ നീക്കം സഹായിക്കും. ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.