ആലുവ: നവകേരള സദസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വ്യാപാരിയെ മര്‍ദിച്ചതില്‍ കടകളടച്ച് പ്രതിഷേധിച്ചു.
ആലുവയില്‍ നവകേരള സദസ്സ് നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സിഐ.ടി.യു തൊഴിലാളികള്‍, വ്യാപാരിയായ അന്നമ്മനട സ്വദേശി തോമസിനെ (75) ക്രൂരമായി മര്‍ദിച്ചത്.
സിഐ.ടി.യു ആലുവ ഏരിയ സെക്രട്ടറി, സിപിഎം മുൻ നഗരസഭ കൗണ്‍സിലര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. കടയിലെ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.
തുടര്‍ന്ന് കടയിലെ സുരക്ഷാ ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് അക്രമി സംഘം അഴിച്ചു കൊണ്ടുപോയതായും തോമസ് പറഞ്ഞു. ആലുവ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ ഇദ്ദേഹം കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടര്‍ന്ന് മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം മര്‍ച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം ജോഷി ജോണ്‍ കാട്ടിത്തറ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.