കൊച്ചി: ശബരിമലയിലെ 18ാം പടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര സ്ഥാപിക്കുന്നതിനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിക്ക് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു.
മഴയും കാറ്റുമുള്ള ദിവസങ്ങളില്‍ പടിപൂജ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് 18ാം പടിക്ക് മുകളില്‍ താല്‍ക്കാലിക ഹൈഡ്രോളിക് മേല്‍ക്കൂര സ്ഥാപിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയ്ക്ക് നല്കിയ വിശദീകരണത്തില്‍ പറഞ്ഞു.
ശക്തമായ മഴയുള്ളപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പടി കയറാന്‍ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനും ഇത് മൂലം കഴിയുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.കേസ് ഡിസംബര്‍ 19ന് വീണ്ടും വാദം കേള്‍ക്കും.
ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ നിരവധി ഹിന്ദു സംഘടനകളും ഭക്തരും ഹൈഡ്രോളിക് മേല്‍ക്കൂരയ്ക്കെതിരെ രംഗത്തുണ്ട്. പതിനെട്ടാം പടിയുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഈ മേല്‍ക്കൂരയുടെ നിര്‍മ്മാണമെന്ന് പറയുന്നു. ഈ ഗ്ലാസ് മേല്‍ക്കൂരയുടെ നിര്‍മ്മാണം ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കുമെന്നും ഭക്തര്‍ വിമര്‍ശിക്കുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നുള്ളപ്പോഴാണ് ഇതൊന്നും പരിഗണിയ്ക്കാതെ ഗ്ലാസ് മേല്‍ക്കൂര നിര്‍മ്മിക്കുന്നത്.
18 പടികള്‍ക്ക് ഇരുവശവും കല്‍ത്തൂണുകള്‍ കെട്ടിപ്പൊക്കുന്നിനും വിമര്‍ശനമുയരുന്നുണ്ട്. ഇതിന് പണച്ചെലവില്ലെന്നും ഒരു സ്വകാര്യ കമ്പിനി സൗജന്യമായാണ് ഇത് സ്ഥാപിച്ചുനല്കുന്നതെന്നായിരുന്നു ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.