ആ കസേര സ്വപ്‌നം മാത്രം; വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍,,

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍. പറവൂരിലെ തമ്പുരാന്‍ കാണുന്ന കസേര സ്വപ്നം മാത്രമാണെന്നും മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നും മന്ത്രി പറഞ്ഞു.

തുടര്‍ ഭരണം മാത്രമല്ല തുടര്‍ച്ചയായ ഭരണത്തിലേക്കാണ് ഇടതുപക്ഷം പോകുന്നതെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

പറവൂരിന്റെ ഗതികേടാണ് വിഡി സതീശന്‍. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇവിടുത്തെ ജനങ്ങള്‍ ചിന്തിക്കണം. കേരളത്തിന്റെ സ്വത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ആ പിണറായി വിജയനെയാണ് വിഡി സതീശന്‍ ക്രിമിനല്‍ എന്ന് വിളിച്ചത്. ഈ സദസ് അശ്ലീല സദസാണോയെന്ന് പറയേണ്ടത് ജനങ്ങളാണ്. പറവൂരിലെ എല്ലാ വിഷയങ്ങളും ഇനി ഇടതു മുന്നണി പരിഹരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

നവ കേരള സദസില്‍ മന്ത്രിമാര്‍ വിഡി സതീശനെതിരെ ആഞ്ഞടിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതില്‍ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസില്‍ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. 

മന്ത്രി പി പ്രസാദും പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പറവൂരില്‍ വികസനം മുരടിച്ചുവെന്ന് മന്ത്രി ബിന്ദുവും പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !