മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം: സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി,,

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. സമന്‍സ് അയക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗില്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

മസാല ബോണ്ട് കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തോമസ് ഐസക്ക് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 

സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുവാദം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയത് മതിയായ കാരണങ്ങളില്ലാതെയാണെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ആവശ്യം. 

ഹര്‍ജി പരിഗണിക്കുന്നതിനിടെ,  കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു സിംഗിള്‍ ജഡ്ജി ഇട്ട ഇടക്കാല ഉത്തരവ് മറ്റൊരു സിംഗിള്‍ ജഡ്ജിക്ക്  മോഡിഫിക്കേഷന്‍ വരുത്താന്‍ കഴിയുമോയെന്നതാണ് കോടതി പരിഗണിച്ചത്. അത് പറ്റില്ലെന്ന് കണ്ടെത്തിയാണ് കോടതി ഉത്തരവ്  മരവിപ്പിച്ച നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !