നോർത്ത് പറവൂർ :ബാബരി മസ്ജിദ് അനീതിയുടെ 31 വർഷങ്ങൾ എന്ന പ്രമേയത്തിൽ ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എസ് ഡി പി ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
പറവൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡന്റ് വി.കെ.ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഷമീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ച സദസ്സിൽ സി എം പി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന സെക്രട്ടറി സഖാവ് അജീബ് മുഹമ്മദ്, എസ്ഡിറ്റിയു ജില്ലാ കമ്മിറ്റി അംഗം അഷ്ക്കർ സി.എം, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മൽ , ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ ടീച്ചർ, കെ.എം ലത്തീഫ് , നിസാർ അഹമ്മദ് സംസാരിച്ചു.
ജില്ലാ ട്രഷറർ നാസർ എളമന, ഷാനവാസ് പുതുക്കാട്, സുധീർ വൈപ്പിൻ , അബു കെ.എം, ഷാനവാസ് കൊടിയൻ , സുധീർ അത്താണി, സമദ് എടവനക്കാട്, ആഷിക്ക് നാലാംമൈൽ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.