കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്ത് 59കാരിയെ മൃഗീയമായി പീഡിപ്പിച്ചശേഷം മര്‍ദ്ദിച്ച് ചതുപ്പില്‍ തള്ളിയ കേസിലെ പ്രതി അസാം സ്വദേശി ഫിര്‍ദൗസ് അലി (28) പൊലീസിന്റെ വലയില്‍വീണത് അന്വേഷണസംഘം ഇറക്കിയ സ്മാര്‍ട്ട് ഫോണ്‍ 'നമ്പറി"ല്‍..
സംഭവശേഷം നഗരം വിട്ട ഫിര്‍ദൗസിനെ ഫോണ്‍ തിരികെ നല്‍കാമെന്നും കാഞ്ചാവ് കേസിലെ നടപടികള്‍ പൂര്‍ത്തിയായെന്നും പൊലീസ് അറിയിച്ചു. തന്നെ കുടുക്കാനുള്ള വിളിയാണെന്ന് ഇയാള്‍ അറിഞ്ഞില്ല. തുടര്‍ന്ന് ഫോണ്‍വാങ്ങാനായി കൊച്ചിയിലേക്ക് എത്തിയ പ്രതിയെ കലൂരില്‍ വച്ച് ബസില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
59കാരിയെ ചതുപ്പില്‍ തള്ളിയ സംഭവം പൊലീസ് അന്വേഷിക്കില്ലെന്നും താൻ ഒരിക്കലും പിടിയിലാകില്ലെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഫോണ്‍ പൊലീസ് കസ്റ്റഡിയിലായതിന് ശേഷം ഫിര്‍ദൗസ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തിരുന്നു.
ഈ നമ്പറില്‍ നിന്ന് കഞ്ചാവ് കേസിനെക്കുറിച്ചും ഫോണിനെക്കുറിച്ചും അറിയാൻ പൊലീസിനെ വിളിച്ചിരുന്നത്. ഇതാണ് അന്വേഷണസംഘത്തിന് പിടിവള്ളിയായി.
നോര്‍ത്ത് ഭാഗത്ത് നിന്ന് ലഭിച്ച സി.സി ടിവി ദൃശ്യത്തില്‍ ഇയാളുടെ രൂപം കണ്ട് കടവന്ത്ര സ്റ്റേഷനിലെ ഒരു പൊലീസുകാരന് തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ഗതിമാറ്റിയത്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ചെരിപ്പുകളില്‍ ഒന്നും ഫിര്‍ദൗസിന്റെ ഫേസ്ബുക്കിലും ട്രൂകോളറിലും ഉണ്ടായിരുന്ന ഫോട്ടോകളില്‍ ഇയാള്‍ ധരിച്ചിരുന്ന ചെരിപ്പും ഒന്നായിരുന്നും. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
തിരിച്ചറിയല്‍ പരേഡ് :അപേക്ഷ നല്കി
കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതി ഫിര്‍ദൗസിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ഇതിനുള്ള അപേക്ഷ കടവന്ത്ര പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. കക്കനാട് ജില്ലാ ജയിലില്‍ വച്ചാകും നടപടി.
നോര്‍ത്ത് റേയില്‍വേ സ്റ്റേഷൻ പരിസരത്തുവച്ച് പ്രതിയെ കണ്ടവര്‍, സ്ത്രീയുമായി യാത്രചെയ്ത ഓട്ടോയുടെ ഡ്രൈവര്‍, ഇയാള്‍ ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ ഹോട്ടലുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെല്ലമാണ് സാക്ഷി പട്ടികയിലുള്ളതെന്നാണ് അറിയുന്നത്.
ഇതിന് ശേഷം ഫിര്‍ദൗസിനെ കസ്റ്റഡിയില്‍ വാങ്ങും. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം നല്‍കുമെന്ന് കടവന്ത്ര സി.ഐ. സിബി ടോം പറഞ്ഞു.
ഭാര്യപിണങ്ങിപ്പോയിഫിര്‍ദൗസ് നാടുവിട്ടു
വിവാഹിതനാണ് ഫിര്‍ദൗസ്. ലൈംഗിക വൈകൃതവും സ്വഭാവദൂഷ്യവുമുള്ളതിനാല്‍ പത്ത് വര്‍ഷം മുൻപ് ഭാര്യ പിണങ്ങിപ്പോയി. തുടര്‍ന്നാണ് ഇയാള്‍ നാടുവിടുന്നത്.
വയനാടുള്ള ഒരു ഹോട്ടലില്‍ പൊറോട്ടയടിക്കാരനായിരുന്നു ഏതാനും വര്‍ഷം. അടുത്തിടെയാണ് എറണാകുളത്ത് എത്തിയത്. ഫിര്‍ദൗസ് പതിവായി പരസ്ത്രീബന്ധം പുലര്‍ത്തുന്ന ആളായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാള്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരുന്നതിനിടെയാണ് 59കാരിയെ നോട്ടമിട്ടത്. പിന്നീട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.