കൊച്ചി: സ്പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ഭക്തരാണ് ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് തുടരുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ഒരോ ദിവസവും പതിനായിരത്തില്‍ കൂടുതല്‍ ബുക്കിങ് വരുന്നുവെന്ന് എഡിജിപി പറഞ്ഞു. ദിവസങ്ങളോളം യാത്ര ചെയ്ത് ദര്‍ശനത്തിന് എത്തുന്നവരുണ്ട്. ഇവര്‍ക്ക് ക്യൂവില്‍ നില്ക്കുമ്പോള് വെള്ളവും ബിസ്കറ്റും എത്തിക്കാൻ സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ നാല് ദിവസമായി ആണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു. ഭക്തര്‍ക്ക് അസൗകര്യങ്ങളുണ്ടെന്ന പേരില്‍ പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. വാരാന്ത്യമായതിനാല്‍ വന്ന തിരക്കാണ് സന്നിധാനത്ത് കണ്ടത്. ദര്‍ശന സമയം ഇപ്പോള്‍ 18 മണിക്കൂറാക്കിയിട്ടുണ്ട്. നേരത്തെ ഇത് പതിനേഴ് മണിക്കൂറായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ വിര്‍ച്വല്‍ ക്യൂ 80000 പേര്‍ക്കായി ചുരുക്കി. 42 ലക്ഷം ബിസ്കറ്റ് കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ലഘുഭക്ഷണവും ചുക്കുവെള്ളവും ഇടതടവില്ലാതെ നല്കാൻ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു. അന്നദാന മണ്ഡപത്തില്‍ ഭക്ഷണ വിതരണം നടക്കുന്നു. അടിസ്ഥാന വികസന കാര്യത്തില്‍ പരമാവധി മുന്നൊരുക്കം ചെയ്തിട്ടുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് പ്രചാരണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കഴിഞ്ഞ വര്‍ഷവും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. താൻ വിവാദത്തിനില്ലെന്നും വേണ്ടത് പ്രശ്നപരിഹാരമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
സ്ത്രീകളും കുട്ടികളും കൂടുതലായി വരുമ്പോള്‍ തിരക്ക് കൂടും. മുൻവര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇത്തവണ എത്തിയത്. വീഴ്ചകള്‍ പരിഹരിക്കാൻ അതാത് അതോറിറ്റിയെ അറിയിക്കും. രാഷ്ട്രീയമില്ലെങ്കില്‍ പിന്നെ യുഡിഎഫ് എന്തിനാണ് പമ്പയിലേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.