കോഴിക്കോട് : ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെട്ട് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.
കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരണപ്പെട്ടത്. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം നടന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്കായി ട്രെയിൻ കയറാൻ എത്തിയതായിരുന്നു ഡോക്ടർ സുജാത.
അപകടം നടന്ന ഉടൻ തന്നെ റെയിൽവേ ഡോക്ടർ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടർ സുജാത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.