ഒരു പ്രശ്നവുമില്ല ; ബോധപൂർവ്വം പ്രചാരണങ്ങൾ നടത്തുന്നു : ദേവസ്വം മന്ത്രി; ബിജെപിയുടെ പ്രതിനിധി സംഘം സന്ദർശിക്കാനിരിക്കെ പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

പത്തനംതിട്ട : കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.

കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പഭക്തരുടെ ദുരിത വാർത്തകൾ പുറത്ത് വന്നപ്പോഴും മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ പമ്പയിലോ സന്നിധാനത്തോ എത്തിയിരുന്നില്ല. കോട്ടയത്തെ നവകേരള സദസ്സിന്റെ പരിപാടികൾ ഉപേക്ഷിച്ചാണ് മന്ത്രി ബിജെപി നേതാക്കൾ എത്തുന്നതിന്റെ തൊട്ടുമുൻപ് പമ്പയിയിലെത്തിയത്.

എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ദേവസ്വം മന്ത്രി എത്തിയത്. നവകേരള സദസ്സിന്റെ കോട്ടയത്തെ പ്രഭാത യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി പമ്പയ്ക്ക് തിരിച്ചത്. എരുമേലിയിലും നിലയ്ക്കലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കെഎസ്ആർടിസി ബസിലാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലെത്തിയത്.

കഴിഞ്ഞ ദിവസം പമ്പയിലേക്കുളള ബസുകൾ പിടിച്ചിട്ടതുകാരണം നിരവധി ഭക്തർ മണിക്കൂറുകളോളം നിലയ്ക്കലിൽ കുടുങ്ങിയിരുന്നു. കെഎസ്ആർടിസി ബസുകളിൽ നിലയ്ക്കലിൽ നിന്ന് അയ്യപ്പൻമാരെ കുത്തിനിറച്ചുകൊണ്ടുപോകുന്നതും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ശബരിമലയിലെത്തിയ അന്യസംസ്ഥാനക്കാരായ ഭക്തർ ഉൾപ്പെടെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പിടിപ്പുകേടിനെ നിശിതമായി ചാനൽ ക്യാമറകൾക്ക് മുമ്പിൽ വിമർശിക്കുകയും ചെയ്തിരുന്നു. സന്നിധാനത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന അയ്യപ്പൻമാർ ഡൗൺ ഡൗൺ കേരള സിഎം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

എന്നാൽ അവിടെ ഒന്നും കുഴപ്പമില്ല എല്ലാം ബോധപൂർവ്വ പ്രചാരണങ്ങൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറയുന്നു.

പ്രചരിപ്പിക്കപ്പെടുന്നത് പോലെയുള്ള യാതൊരു പ്രശ്നങ്ങളും ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ബോധപൂർവ്വം പ്രചാരവേലകൾ നടത്തുകയാണ് എന്നും അവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

‘എരുമേലിയില്‍ വെള്ളം, ഭക്ഷണം, ശൗചാലയം എന്നിവ ആവശ്യപ്പെട്ടാണ് ആളുകൾ മുദ്രാവാക്യം വിളിച്ചിരുന്നത്. അത്തരത്തിൽ യാതൊരു പ്രശ്നവും അവിടെയില്ല. അത് ബോധപൂര്‍വ്വം വിളിപ്പിക്കുന്ന മുദ്രാവാക്യമാണ്. പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ല” എന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.

“കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ഇത്തവണ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷനില്‍ വരുന്നവരും അനധികൃത വഴിയിലൂടെ സ്വയം നിയന്ത്രിക്കണം. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കണം” എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഭിന്നശേഷിക്കാരും പ്രായമായവരും കൂടുതലായെത്തിയത് മലകയറ്റം സാവധാനമാക്കിയത് തിരക്ക് വർദ്ധിപ്പിച്ചുവെന്നും ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടു. ശബരിമല വനംവകുപ്പിന്റെ കീഴിൽ ആയതിനാൽ യാതൊരു വികസനവും നടത്താൻ ആവില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !