കോട്ടയം: യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ഭരണഘടനാ തലവനായ ഗവര്‍ണര്‍ എടുത്തു പറയുകയാണെന്നും ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് നില്‍ക്കേണ്ടയാള്‍ മറ്റൊരു നിലപാട് എടുക്കുന്നത് നല്ല രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ ദിവസം എന്തിനാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നില്ല അദ്ദേഹം പോയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ്. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് നവകേരളത്തിനെ അപകീര്‍ത്തുന്ന പ്രസ്താവനകള്‍ പറയുന്നത്.
എന്തും വിളിച്ച് പറയാവുന്ന സ്ഥാനത്തല്ല ഗവര്‍ണര്‍ ഇരിക്കുന്നതല്ല. അത് അദ്ദേഹം ഓര്‍ക്കണം. എതെങ്കിലും വ്യക്തികള്‍ക്ക് അനുകരിക്കാൻ പറ്റാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്. മുരളീധരന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന് അദ്ദേഹം മനസിലാക്കണം.
ഗവര്‍ണര്‍ ഗവര്‍ണായി നില്‍ക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തില്‍ ഏശില്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാല്‍ എന്തുമങ്ങ് ചെയ്യുമെന്ന മട്ടിലാണ് ചില ഭാഗങ്ങള്‍.
അതൊന്നും രാജ്യത്ത് പ്രായോഗിക്കാമാക്കാൻ പറ്റില്ലെന്ന് അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച് ചെയ്യാമെന്ന് ഗവര്‍ണര്‍ വിചാരിക്കരുത്. ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. അതിനാണ് ഭരണഘടന സംരക്ഷണം നല്‍കുന്നത്.
രാഷ്ട്രീയ ചരിത്രമെടുത്താല്‍ അവസരവാദ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്റേതെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. കേന്ദ്രം കേരളത്തിനെതിരെയുള്ള നടപടിയെടുക്കുമ്പോൾ അത് ജനസമക്ഷം അവതരിപ്പിക്കാനായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
അപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് അദ്ദേഹം പ്രകോപിതനായാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. അത് മനസില്‍ കൊണ്ട് നടക്കുക എന്ന് മാത്രമേ ചെയ്യാനാകൂ എന്ന് ഗവര്‍ണര്‍ മനസിലാക്കണം.
യൂണിവേഴ്സിറ്റികളില്‍ എത് രീതിയിലാണ് ആളുകളെ നിയമിച്ചത്. എവിടുന്ന് കിട്ടിയ പേരുകളാണിത്. സര്‍വകലാശാല തന്ന അര്‍ഹതയുള്ള ആളുകളെ നിഷേധിക്കാൻ നിങ്ങള്‍ക്ക് എവിടുന്ന്, ആരുടെ റിപ്പോര്‍ട്ടാണ് കിട്ടിയത്. ആര്‍എസ്എസിന്റെയും മറ്റും കേന്ദ്രങ്ങള്‍ പറയുന്നവരെ ഇതിനായി നിശ്ചയിച്ച് കൊടുക്കുകയാണ്.
അതുകൊണ്ടാണ് എല്ലാ യോഗ്യതയും ഉള്ള വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയത്. ആര്‍എസ്എസ് ഒറ്റ യോഗ്യത മാത്രമാണ് നിയമനത്തിന് അടിസ്ഥാനമാക്കിയത്. എന്നാല്‍ സെനറ്റില്‍ അംഗത്വം കൊടുക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതാണ് ഗവര്‍ണര്‍ ലംഘിച്ചത് മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.